Local News

ചാത്തമംഗലം ആര്‍.ഇ.സി സ്കൂളില്‍ ടിങ്കറിംഗ് ലാബിന് അനുമതിയായി

ചാത്തമംഗലം ആര്‍.ഇ.സി ഹയര്‍ സെകന്ററി സ്കൂളില്‍ ടിങ്കറിംഗ് ലാബ് സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എസ്.എസ്.കെയുടെ 2020-21 വര്‍ഷത്തെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രവൃത്തിക്കുള്ള അംഗീകാരം ലഭിച്ചത്.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും ഓരോ സ്കൂളുകളെ വീതമാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. 6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ റോബോട്ടിക് സാങ്കേതിക വിദ്യ ഉള്‍പ്പെടെ സ്വയത്തമാക്കുന്നതിന് പര്യാപ്തമാവുന്ന വിധത്തിലുള്ള ഉപകരണങ്ങളാണ് ലാബില്‍ സജ്ജമാക്കുക. ഇതിനായി 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കും. ആദ്യ ഘട്ടമായി 5 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.ഇ.സി സ്കൂളില്‍ 5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ടിങ്കറിംഗ് ലാബ് സജ്ജീകരിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കുമെന്നും എം.എല്‍.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!