National News

അലോഡോക്‌സോഫോബിയ; യോഗി സർക്കാരിനെതിരെ തരൂരിന്റെ കടുകട്ടി പ്രയോഗം; ഏറ്റെടുത്ത് ട്വിറ്റർ ലോകം

അലോഡോക്‌സോഫോബിയ എന്ന വാക്കുമായി യു.പി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂർ.വേര്‍ഡ് ഓഫ് ദ ഡേ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്ത അലോഡോക്‌സോഫോബിയ എന്ന വാക്കാണ് ഇപ്പോൾ ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.അലൊഡോക്‌സഫോബിയ എന്നത് അര്‍ത്ഥമാക്കുന്നത് അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ ഇന്നത്തെ വാക്ക്: അലോഡോക്സോഫോബിയ. അര്‍ത്ഥം: അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം. ഉപയോഗം: ‘യു.പിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ രാജ്യദ്രോഹവും യു.എ.പി.എ കേസുകളും ചുമത്തുന്നു, കാരണം അതിന്റെ നേതൃത്വം അലോഡോക്സോഫോബിയ അനുഭവിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു

”ഗ്രീക്ക് — അലോ = വ്യത്യസ്തമായ, ഡോക്‌സോ = അഭിപ്രായം, ഫോബോസ് = ഭയം’
വാക്ക് കൂടുതല്‍ വിശദീകരിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു.
ഇതാദ്യമായിട്ടല്ല തരൂര്‍ കടുക്കട്ടിയുള്ള വാക്കുകള്‍ ട്വിറ്ററില്‍ ഉപയോഗിക്കുന്നത്. ‘farrago, troglodyte’ തുടങ്ങിയ അപൂര്‍വ്വമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹം ആളുകളെ കുഴപ്പിച്ചിട്ടുണ്ട്.

Word of the day, indeed of the last seven years: *Allodoxaphobia*

Meaning: an irrational fear of opinions.

Usage: “The BJP government in UP slaps sedition& UAPA cases on people because its leadership suffers from allodoxaphobia.”
(Greek: Allo=different, doxo=opinion,phobos=fear— Shashi Tharoor (@ShashiTharoor) December 12, 2021

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!