തദ്ദേശ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി ഈ എട്ട് രേഖകളില്‍ ഏതെങ്കിലും ഹാജരാക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനാണ് തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇവയിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.
തെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണം ഡി.എം.ഒ
ജില്ലയില്‍ ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി വോട്ടര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും പോളിങ്ങ് ഏജന്റുമാരും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെടുന്ന എല്ലാവരും മാസ്‌ക് ശരിയായ വിധം ധരിക്കണം. കൈകള്‍ സാനിറ്റെസ് ചെയ്യുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം. വോട്ട് ചെയ്ത് തിരികെ വീട്ടില്‍ എത്തുന്നതുവരെ മാസ്‌ക് താഴ്ത്തരുത്.വോട്ട് ചെയ്യുന്നതിന് മുന്‍പായി രജിസ്റ്ററില്‍ ഒപ്പിടുന്നതിന് പേന കൈയില്‍ കരുതുന്നത് ഉചിതമായിരിക്കും. കോവിഡ് പോസിറ്റീവ് ആയവര്‍ വോട്ടിങ്ങിനുവരുന്ന സമയത്ത് ബൂത്തിലുളളവര്‍ പി. പി. ഇ.കിറ്റ് ധരിക്കുന്നതാണ്. കുട്ടികളെ യാതൊരു കാരണവശാലും പോളിങ്ങ് ബൂത്തില്‍ കൊണ്ടു പോകരുത്. തെരഞ്ഞെടുപ്പിനു ശേഷം സ്വന്തം വീടുകളില്‍ തിരികെയെത്തിയാല്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക.