കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ തടഞ്ഞ് പൊലീസ്. രാജസ്ഥാന് ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍വച്ചാണ് കര്‍ഷകരെ പൊലീസ് തടഞ്ഞത്.
അതിര്‍ത്തിയില്‍ സൈന്യത്തേയും പൊലീസിനൊപ്പം വിന്യസിച്ചിട്ടുണ്ട്. ജയ്പൂര്‍ ഡല്‍ഹി ദേശീയപാത അടച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആയിരത്തില്‍പരം കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്.
അതേസമയം, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മിനര് സിംഗ് ജാഖര്‍ രാജിവച്ചു. ഡല്‍ഹിയിലെത്തി സമരത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.