കുഞ്ഞുങ്ങളും സ്ത്രീകളും നിരപരാതികളുമായ ആയിരക്കണക്കായ മനുഷ്യരെ കൊന്നൊടുക്കിയും ആശു പത്രികളും വിദ്യാലയങ്ങളും ആധുരാലയങ്ങളും അഭയ കേന്ദങ്ങളുമടക്കം ബോബിട്ട് ചാരമാക്കിയും അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ ഫലസ്തീനിൽ മാസങ്ങളോളമായി തുടരുന്ന യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കെ.പി. ഫാമിലി കുടുംബ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതിയും മുസ്ലിം അറബ് രാജ്യങ്ങളും ഇക്കാര്യത്തിൽ ഇടപെടണമെന്നും യോഗം ചൂണ്ടിക്കാട്ടി.
മത ഭൗതിക വിദ്യാസ സേവന മേഖലയിൽ ഉയർന്ന സ്ഥാനവും വ്യക്തി മുദ്രയും നേടിയ കുടുംബാഗങ്ങളെ സംഗമം ആദരിച്ചു. ട്രെസ്റ്റ് പ്രസിഡന്റ കെ.പി ഹംസ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ചേതലം ഫോറസ്റ്റ് റൈൻജ് ഓഫീസർ കെ.പി അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. ഫാമിലി കൗൺസിലറും സിജി ട്രയ്നറുമായ ഷാനവാസ് വയനാട് ക്ലാസ് നയിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് മുബാറക്ക് ഫൈസി ഉദ്ബോധനം നടത്തി . ഗാനരംഗത്ത് നാൽപത് വർഷം പൂർത്തിയാക്കിയ കുടുംബാഗം അശ്റഫ് കൊടുവള്ളിയുടെ ഗാന വിരുന്നും കുട്ടികളുടെ കലാവിരുന്നും സംഗമത്തിന് മികവ് കൂട്ടി. സൈദൂട്ടി പി.കെ. നന്ദി പ്രകാശിപ്പിച്ചു.
ഫലസ്തീന് ഐക്യദാർഢ്യവുമായി കള്ളിക്കൂട്ടം പുറായിൽ കുടുംബ സംഗമം

