International News

18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ മെഹ്റാൻ കരീമിക്ക് വിമാനത്താവളത്തിൽ തന്നെ അന്ത്യം

പാരിസിലെ ചാൾസ് ഡി ഗ്വല്ല വിമാനത്താവളത്തിൽ 18 വർഷമായി താമസിച്ചിരുന്ന ഇറാനിയൻ പൗരൻ മെഹ്‌റാൻ കരിമി നാസേരി അന്തരിച്ചു.വിമാനത്താവളത്തിലെ ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരണത്തിനു കീഴടങ്ങിയത്. മെഹ്‌റാൻ റോയിസി ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിന്റെ ഒരു ചെറിയ ഭാഗം തൻറെ വീടാക്കുകയായിരുന്നു.നസേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കിയത്.1945-ൽ ഇറാനിയൻ പ്രവിശ്യയായ ഖുസെസ്താനിൽ ജനിച്ച നാസേരി തന്റെ അമ്മയെ തേടിയാണ് യൂറോപ്പിലേക്കെത്തുന്നത്. ഇമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങള്‍ കാരണം യുകെ, നെതർലാൻഡ്‌സ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. കുറച്ച് വർഷങ്ങൾ ബെൽജിയത്തിൽ താമസിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഫ്രാൻസിലേക്ക് പോകുകയും വിമാനത്താവളത്തിന്റെ 2 എഫ് ടെർമിനൽ തന്റെ വീടാക്കി മാറ്റുകയുമായിരുന്നു. പുസ്തകങ്ങളും പത്രങ്ങളും വായിച്ചും തൻറെ ജീവിതത്തെക്കുറിച്ച് ഒരു നോട്ട് പുസ്തകത്തിൽ എഴുതിയുമൊക്കെ നാസേരി അവിടെ ജിവിച്ചു.2006 ൽ അസുഖം ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിക്കുകയായിരുന്നു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് വിമാനത്താവളത്തിൽ തിരിച്ചെത്തിയ നാസ്സെറി മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!