മജ്ലിസ് ഫെസ്റ്റ് 2023 ക്ലസ്റ്റർ തലമേഖല മത്സരം കുന്ദമംഗലം എഎംഎൽ പി സ്കൂളിൽ നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബഷീർ മാസ്റ്റർ പറഞ്ഞു.ജെ ഐ എച്ച് ഏരിയ പ്രസിഡന്റ് കെ ടി ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.മസ്ജിദുൽ ഇഹ്സാൻ മഹല്ല് പ്രസിഡന്റ് എം സിബ്ഗത്തുള്ള ഉദ്ഘാടനം നിർവഹിച്ചു. എ എം ഐ പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ്, ജെ . ഐ എച്ച് പ്രാദേശിക അമീർ ഇ. പി ലിയാഖത്ത് അലി ആശംസകൾ അറിയിച്ചു.,സമദ് മൂഴിക്കൽ നന്ദിപറഞ്ഞു.ക്ലസ്റ്റർ തല മദ്രസകളിൽ നിന്നും നാനൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.ഏഴ് വേദികളിലായിരുന്നു മത്സരം.പി എം ഷെരീഫുദ്ധീൻ , കോയക്കുട്ടി മാസ്റ്റർ, യൂസഫ് മാസ്റ്റർ, ഫാസിൽ മാസ്റ്റർ, ആലി നെടുംങ്കണ്ടത്തിൽ ,മജീദ് പൂളക്കാംപൊയിൽ,മജീദ് എം.സി,റസാക്ക് മേലേടത്തിൽ, സലീം മേലേടത്തിൽ, വാരീ സുൽ ഹഖ് പെരിങ്ങളം, മുനീബ് പെരിങ്ങൊളം, ബാസിത് നരിക്കുനി, റംത്തീസ് കുന്ദമംഗലം, സാലിഹ ചേരിക്കമ്മൽ , റൈഹാനത്ത് ടി.പി, സൽമപെരിങ്ങൊളം, ഹൈറുന്നീസ തസ്ലീം, റുബീന, ജസീല തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്തദിർ ഖിറാഅത്ത് നടത്തി.
മജ്ലിസ് ഫെസ്റ്റ് 2023 ക്ലസ്റ്റർ തല മേഖല മത്സരം കുന്ദമംഗലം എഎംഎൽ പി സ്കൂളിൽ നടന്നു

