National News

ഇന്ന് ലോക ദയാ ദിനം

എല്ലാ വര്‍ഷവും നവംബര്‍ 13 ന് ‘ലോക കാരുണ്യ ദിനം’ ആയി ആചരിക്കുന്നു.ലോകത്തെ പല രാജ്യങ്ങളും ഈ ദിനം , വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ആചരിച്ചു പോരുന്നു . ഇന്ന് മനുഷ്യരിൽ നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന “ദയ ” എന്ന വികാരത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത് . സഹജീവികളോടും , ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള ഓരോ ജീവനോടും നാം ദയ കാണിക്കേണ്ടിയിരിക്കുന്നു. ഈ ദിനം, നമ്മളിൽ ദയ എന്ന വികാരത്തെ ഉണർത്തട്ടെ.അനേകം ജീവിതങ്ങള്‍ മെച്ചപ്പെടുത്താൻ ആ സ്വഭാവത്തിന് കഴിയുമെന്ന ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണ് ഈ ദിനാചരണം. വംശീയത, നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിര്‍ത്തികള്‍ എന്നിവയ്‌ക്കെല്ലാം ഉപരിയായി മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നമ്മുടെ ‘കാരുണ്യം’ എന്ന സ്വഭാവ സവിശേഷത. അതിനാല്‍ എല്ലാ വര്‍ഷവും നവംബര്‍ 13 ന് ‘ലോക കാരുണ്യ ദിനം’ ആയി ആചരിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!