രാജ്യത്ത് 24 മണിക്കൂറിനിടെ 11,850 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5. 3 ശതമാനo കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് .555 മരണം കോവിഡ് മൂലം ഉണ്ടായതോടെ 4,63,245 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. 1,36,308 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത് . 274 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത് . രാജ്യത്ത് ആകെ 3,44,26,036 പേരാണ് കോവിഡ് ബാധിതരായത് .ആകെ രോഗമുക്തി നിരക്ക് 98.26 % ആയി .
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,42,530 ഡോസ് വാക്സിനാണ് വിതരണം ചെയ്തത് . ഇതോടെ രാജ്യത്തെ ആകെ വാക്സിനേഷൻ 1,11,40,48,134 കോടി പിന്നിട്ടു