information

സഹചാരി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

The information system supporting research

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണക്കുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതോ വിദ്യഭ്യാസ സ്ഥാപനത്തിന് പുറത്ത് ഭിന്നശേഷിക്കാര്‍ക്കും അവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍ക്കും സഹായം നല്‍കുന്നതോ ആയ ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം swd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയ്യതി നവംബര്‍ 20. വിലാസം – ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 20. ഫോണ്‍: 0495 2371911.

മോഡല്‍ പോളിടെക്‌നിക് പ്രവേശനം

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ നവംബര്‍ 16 നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ 17 നും കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ 18 നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം രാവിലെ 10ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ആദ്യ ടേം ഫീസായ 10,050 രൂപ കൊണ്ടുവരണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവേശന പ്രക്രിയ നടക്കുക. വിശദ വിവരങ്ങള്‍ക്ക് 0496 2524920, 8891817407

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!