National News

‘റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല, ഒരു വര്‍ഷത്തിനകം ചാനല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും’; വെല്ലുവിളിച്ച് അര്‍ണബ്

'ഒരു വര്‍ഷത്തിനകം എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചാനല്‍, ഉദ്ധവ് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല'; വെല്ലുവിളിച്ച് അര്‍ണബ്

ജയില്‍ മോചിതനായതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഉദ്ധവ് സര്‍ക്കാരിന് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും, വ്യജക്കേസ് ചമച്ചതില്‍ ഉദ്ധവ് പരാജയപ്പെട്ടെന്നും അര്‍ണബ് പറഞ്ഞു.

ആര്‍ക്കും റിപ്പബ്ലിക് ടിവിയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും, ഒരു വര്‍ഷത്തിനകം ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചാനല്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമുണ്ട്. ചാനല്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു അര്‍ണബിന്റെ പ്രഖ്യാപനം.

ആത്മഹത്യാപ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് സുപ്രീംകോടതി ഉത്തരവ് പ്രകാരമായിരുന്നു ജയില്‍ മോചിതനായത്. ബുധനാഴ്ച രാത്രി പുറത്തിറങ്ങിയെ അര്‍ണബിനെ റോഡ് ഷോയും മുദ്രാവാക്യവുമായായിരുന്നു അനുയായികള്‍ സ്വീകരിച്ചത്. അര്‍ണബിന്റെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷയിലെ ഉത്തരവ് അലിബാഗ് സെഷന്‍സ് കോടതി 23ലേക്ക് മാറ്റിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!