National News

അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ത നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂസ് ക്ലിക്ക് പോര്‍ട്ടല്‍ സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയും സ്ഥാപനത്തിലെ എച്ച്.ആര്‍. മേധാവി അമിത് ചക്രബര്‍ത്തിയും തങ്ങളുടെ അറസ്റ്റും പോലീസ് കസ്റ്റഡിയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിചൈന അനുകൂല പ്രചാരണത്തിനായി ന്യൂസ് ക്ലിക്ക് സംഭാവന സ്വീകരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും യു.എ.പി.എ. ചുമത്തപ്പെട്ട് ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായത്.

പ്രബീറും അമിത്തും സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രാധാന്യമൊന്നും കണ്ടെത്താനായില്ലെന്നും അതിനാല്‍ തള്ളുകയാണെന്നും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല വ്യക്തമാക്കി. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരുവരുമുള്ളത്.

അറസ്റ്റും റിമാന്‍ഡും നിലനില്‍ക്കില്ലെന്നായിരുന്നു പ്രബീറിന്റെയും അമിത്തിന്റെയും വാദം. അറസ്റ്റിന്റെ സമയത്ത്, നടപടിയുടെ കാരണം തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും വിചാരണാക്കോടതി റിമാന്‍ഡ് ഉത്തരവ് പാസാക്കിയത് തങ്ങളുടെ അഭിഭാഷകരുടെ അസാന്നിധ്യത്തിലാണെന്നും ഇരുവരും ചൂണ്ടിക്കാണിച്ചിരുന്നു. ഒക്ടോബര്‍ ആറിന് ഇരുവരുടെയും ഇടക്കാല ജാമ്യഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!