കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ അര കിലോ സ്വർണം പോലീസ് പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി അര കിലോ സ്വർണം കടത്തി പുറത്തെത്തിച്ച പോലീസ് പിടിച്ചെടുത്തു.സംഭവു മായി ബദ്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീന്‍ (30) ആണ് പോലീസ് പിടിയിലായത്.
ദുബായില്‍ നിന്നും കരിപൂര്‍ വിമാനത്താവളത്തിലിറങ്ങിയ കോഴികോട് കളത്തറ സ്വദേശിയായ ഒരു യാത്രക്കാരനില്‍ നിന്നും കള്ളകടത്ത് സ്വര്‍ണ്ണം സ്വീകരിച്ച് കടന്ന് കളയാന്‍ ശ്രമിക്കുമ്പോഴാണ് ഫസലുദ്ദീന്‍ പോലീസ് പിടിയിലായത്.
എരര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ ഒരു ഇന്നോവ കാര്‍ എയര്‍പോര്‍ട്ടിന് പുറത്ത് സീറോ പോയിന്‍റില്‍ നിര്‍ത്തിയ ശേഷം റോഡില്‍ കാത്തു നിന്ന ഒരാള്‍ക്ക് ഒരു ഹാന്‍ഡ്ബാഗ് കൈമാറുന്നത് കണ്ട പോലീസ് സംശയം തോന്നി ബാഗ് കൈപ്പറ്റിയ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ ബാഗിനകത്ത് പുരുഷന്‍മാരുടെ ഒരു അടി വസ്ത്രം (ബ്രീഫ്) മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ ബ്രീഫിന് അസാധാരണ വെയ്റ്റ് കാണപ്പെട്ടു.
വിശദമായി പരിശോധിച്ചതില്‍ ബ്രീഫിനകത്ത് ഒരു രഹസ്യ പോക്കറ്റ് തുന്നിചേര്‍ത്ത് അതിനകത്ത് സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ ഒരു പാക്കറ്റ് അതി വിദഗ്മായി ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പാക്കറ്റ് പുറത്തെടുത്ത് തൂക്കി നോക്കിയതില്‍ 497 ഗ്രാം തൂക്കമുള്ളതായി കണ്ടെത്തി.
ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയ കോഴിക്കോട് കൊളത്തറ സ്വദേശിയായ നിക്സാന്‍ എന്നയാളാണ് ഈ ബാഗ് തനിക്ക് കൈമാറിയതെന്നാണ് ചോദ്യം ചെയ്യലില്‍
ഫസലുദ്ദീന്‍ വെളിപ്പെടുത്തിയത്.
നിക്സാനേയും ടിയാള്‍ സഞ്ചരിച്ച ഇന്നോവ കാറും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഫസലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതോടൊപ്പം സ്വര്‍ണ്ണ കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമവുംനടത്തുന്നുണ്ട്.കരിപ്പൂര്‍വിമാനത്താവളത്തിലും പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ സ്വര്‍ണ്ണ കടത്തിന് നുതന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് സ്വര്‍ണ്ണകടത്ത് മാഫിയ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പോലീസ് പിടികൂടുന്ന 65-ാമത്തെ സ്വർണക്കടത്ത് കേസാണിത്.