മരങ്ങള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
വിനോദസഞ്ചാര വകുപ്പിന് കീഴിലെ ദേവികുളം യാത്രി നിവാസിന്റെയും സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെയും വളപ്പിനുളളില്‍ നില്‍ക്കുന്ന ഒന്നു മുതല്‍ ആറ് വരെ നമ്പര്‍ രേഖപ്പെടുത്തിയ മരങ്ങള്‍ (യൂക്കാലിപ്സ് റെഡ്ഗം-3, സില്‍വര്‍ ഓക്ക്-3) പൊതുലേല വൃവസ്ഥയില്‍ വില്‍ക്കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്ന് മണി വരെ ദേവികുളം യാത്രനിവാസ് വിനോദ സഞ്ചാരവകുപ്പ് ഓഫീസില്‍ നിന്നും ക്വട്ടേഷന്‍ ഫോം വാങ്ങാവുന്നതാണ്. ഒക്ടോബര്‍ 10 ന് വൈകിട്ട് മൂന്നിന് പൊതുലേലം നടക്കും. മരങ്ങള്‍ ഓഫീസ് സമയത്ത് നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 264200.
എസ്.സി പ്രൊമോട്ടര്‍ നിയമനം
കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എസ്.സി പ്രൊമോട്ടറെ നിയമിക്കുന്നു. പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായ 40 വയസില്‍ താഴെ പ്രായമുളള കാമാക്ഷി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിലുളള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായിട്ടാണ് ഇന്റര്‍വ്യൂവിന് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486 2296297.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുകള്‍
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ഫുള്‍ ടൈം സ്വീപ്പര്‍ (സ്തീകള്‍) തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവിലെ ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 8907576928, 8281751970.
സ്‌പോട്ട് അഡ്മിഷന്‍
ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ബി.ടെക്ക്, എം.ടെക്ക് ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് നാളെ (15) കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ പ്രോസ്‌പെക്ടസ് പ്രകാരം ഉളള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ പകര്‍പ്പുകളുമായി നാളെ രാവിലെ 11 മണിക്ക് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecidukki.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
കട്ടപ്പന ഐടിഐ യില്‍ കൗണ്‍സിലിംഗ് നാളെ
2023 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് നാളെ കൗണ്‍സിലിംഗിന് ഹാജരാകുന്നതിന് എസ്.എം.എസ് സന്ദേശം ലഭിച്ച എല്ലാ അപേക്ഷകരും സന്ദേശത്തില്‍ അറിയിച്ച എല്ലാ രേഖകളുമായി ഇന്ന് രാവിലെ 8 നും 10 നും ഇടയില്‍ കട്ടപ്പന ഐ ടി ഐ യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04868-272216.
സംസ്ഥാന ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ മാങ്കുളത്ത്
ഇരുപത്തി രണ്ടാമത് സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ മത്സരവും ഒന്നാമത് മിനി ത്രോബോള്‍ മത്സരവും ഈ മാസം 22,23,24 തീയതികളില്‍ മാങ്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും. സംസ്ഥാന, ജില്ലാ ത്രോബോള്‍ അസോസിയേഷനുകളുടെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 14 ജില്ലകളില്‍ നിന്ന് ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ 1200ഓളം കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് മിനി ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പിലും ഏറ്റുമുട്ടും. 14 പേരടങ്ങുന്ന ജില്ലാ ടീമുകളായിരിക്കും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ക്കായി വെവ്വേറെ മത്സരങ്ങള്‍ നടക്കും. ജില്ലാതല ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവരെയാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ടീമില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ മാങ്കുളത്ത് പുരോഗമിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിന് 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 14 സബ് കമ്മറ്റികളുടെ രൂപീകരണവും നടന്നു.
ഡി.എൽ.എഡ്. ഇന്റർവ്യൂ സെപ്റ്റംബർ 19, 20 തീയതികളിൽ
തിരുവനന്തപുരം ജില്ലയിലെ ഗവൺമെന്റ്/എയ്ഡഡ് ടി.ടി.ഐകളിലെ 2023-25 അധ്യയന വർഷത്തെ ഡി.എൽ.എഡ്. പ്രവേശനത്തിനുള്ള സെലക്ട് ലിസ്‌റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിൽ പരിശോധിക്കാം. പ്രവേശനത്തിനുളള കൂടിക്കാഴ്ച സെപ്റ്റംബർ 19, 20 തീയതികളിൽ ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ നടക്കും. സെലക്ട് ലിസ്‌റ്റിൽ ഉൾപ്പെട്ടവരും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപെട്ടവരും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ : www.erckerala.org ൽ.
ബി.ടെക് സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) ബി.ടെക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15 നു രാവിലെ ഒൻപത് മണിക്ക് നടക്കും. വിശദവിവരങ്ങൾ www.cet.ac.in ൽ.
ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ സർക്കാർ ശൃംഖലയിൽ വിറ്റഴിക്കാൻ സഹായിക്കും:
മന്ത്രി ഡോ. ബിന്ദു
ഗുണമേന്മയും വിൽപ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ സഹായിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ വി.ആർ സുനിൽ കുമാർ എം.എൽ.എ.യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിലവിൽ സപ്ലൈകോയുടെ ഹൈപ്പർ മാർക്കറ്റ് / പീപ്പിൾസ് ബസാർ / സൂപ്പർമാർക്കറ്റ് ശ്രേണിയിലുള്ള വിൽപ്പനശാലകളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ സപ്ലൈകോയും കുടുംബശ്രീ മിഷനുമായുള്ള കരാറനുസരിച്ച് പ്രത്യേകം റാക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്. ഈ മാതൃകയിൽ സർക്കാർ, സഹകരണ, സപ്ലൈകോ സ്ഥാപനങ്ങൾ മുഖേന ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവരെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരാനും സംസ്ഥാന സർക്കാർ നിരവധി ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വൊക്കേഷണൽ പരിശീലന കേന്ദ്രങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, വികലാംഗക്ഷേമ കോർപ്പറേഷൻ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന വിവിധ എൻ ജി ഒ കൾ എന്നിവ വഴി നിരവധി തൊഴിൽനൈപുണ്യ പരിശീലനങ്ങൾ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നൽകിവരുന്നുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. വീടുകളിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന സ്വയം തൊഴിൽ പരിശീലനങ്ങളും ഇങ്ങനെ നൽകുന്നു.
ഭർത്താവ് ഉപേക്ഷിച്ചതോ / മരണപ്പെട്ടതോ ആയ, തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന മാതാവിന് / സ്ത്രീകളായ രക്ഷിതാവിന് സ്വയം തൊഴിൽ ചെയ്യാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ് മുഖേന 'സ്വാശ്രയ' പദ്ധതിയുടെ കീഴിൽ ഒറ്റത്തവണ ധനസഹായം നൽകി വരുന്നു. കൂടാതെ, വികലാംഗക്ഷേമ കോർപ്പറേഷൻ, എംപ്ലോയിമെന്റ് വകുപ്പ് എന്നിവ മുഖേന ഭിന്നശേഷിക്കാരായവർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് വായ്പകളും സർക്കാർ നൽകി വരുന്നുണ്ട് - മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു.
കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ്പ്) – ന്റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശ്ശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറൻമുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) എഞ്ചിനീയറിംഗ് കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഈ മാസം 15നു അതാതു കോളജുകളിൽ നടക്കും.
കീം, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത മതിയായ പ്ലസ് ടു യോഗ്യത ഉള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി അഡ്മിഷൻ നേടാം.
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ, ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യയുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റെ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട് പി. ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.