Entertainment News

കങ്കണയുടെ എമെർജൻസിയിൽ സഞ്ജയ് ഗാന്ധിയായി വിശാഖ് നായർ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമയിൽ സഞ്‍ജയ് ഗാന്ധി ആയി അഭിനയിക്കുന്നത് മലയാള നടൻ വിശാഖ് നായർ.വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കങ്കണ റണൗട്ട് ആണ് ഇന്ദിര ഗാന്ധിയായി എത്തുക.പുത്തൻപണം’, ‘ചങ്ക്സ്’, ‘ചെമ്പരത്തിപ്പൂ’ എന്നീ സിനിമകളിലും വിശാഖ് നായര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആദ്യത്തെ ബോളിവുഡ് ചിത്രമാണ്. സഞ്‍ജയ് ഗാന്ധിയായിട്ടുള്ള ലുക്ക് വിശാഖ് നായര്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.അടിയന്തരാവസ്ഥ കാലമാണ് കങ്കണ തന്റെ ചിത്രത്തിന്റെ പ്രധാന വിഷയമാക്കുന്നത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!