ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധ സംഗമവും രാഹുൽ ഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങളുയർത്തി ഇലക്ഷൻ കമ്മീഷന് കത്ത് അയച്ച് പ്രതിഷേധവും സംഘടിപ്പിച്ചു
കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് ജില്ല ജന: സെക്രട്ടറി അഡ്വ. കെ. ബിജു പ്രതിഷേധ കത്ത് അയച്ചു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി ഷിജു മുപ്രമ്മൽ മുഖ്യ പ്രഭാഷണം നടത്തി. അരുൺലാൽ കെ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാബു നെല്ലൂളി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.വി.സംജിത്ത്, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ അലിയി ഹാജി, സക്കീർ ഹുസൈൻ കാരന്തൂർ, കോണിക്കൽ സുബ്രമണ്യൻ, പെരുവയൽ ബ്ലോക്ക് ജന: സെക്രട്ടറി സുരേഷ്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ സി.പി.രമേശൻ, രജിൻദാസ്, കോൺഗ്രസ്സ് നേതാക്കന്മാരായ പി.ഷൗക്കത്തലി, ദിനേശ് കാരന്തൂർ, ഷനോജ്, അനിഷ്, രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹികളായ രജിൻ സമ്പത്ത്, മനിൽലാൽ ജിഷ്ണു, ബവീഷ്, ജിഷ്ണു, കൃഷ്ണജിത്ത്, രിധിൻ എന്നിവർ സംസാരിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേട്; ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

