സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി.ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവർ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്കു കത്തു നൽകിയിരുന്നു.സംവിധായകന്‍ ഷാജി എന്‍ കരുണാണ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍. എന്‍ മായയാണ് മാനേജിങ് ഡയറക്ടര്‍. ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ കഴിഞ്ഞ മാസം പുന ഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാന്‍ പി.സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി.
ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ നിന്ന് നടി പാർവതിയെ ഒഴിവാക്കി

