റുഷ്ദിയെ കുത്തിവീഴ്ത്തിയത് ഇരുപത്തിനാലുകാരന്‍.ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മേതർ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.നിലവിൽ ന്യൂജഴ്സിയിലെ ഫെയർവ്യൂവിലെ താമസക്കാരനാണ് ഇയാൾ. റുഷ്ദിക്കു കുത്തേറ്റത്തിനു തൊട്ടുപിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഹാദി മറ്റാറിനെതിരെ ഇതുവരെ കുറ്റങ്ങളൊന്നും ചാർത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മേതർ കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു.
ഈ യുവാവ് ‘ഷിയാ തീവ്രവാദ’ ത്തോടും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചിട്ടകളോടും അനുഭാവം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1988-ല്‍ പുറത്തിറങ്ങിയ ‘ദ സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനായ റുഷ്ദി വധഭീഷണി നേരിട്ടിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും റുഷ്ദിയുടെ തലയ്ക്ക് വില പ്രഖ്യാപിക്കുകയും ചെയ്തു. 28 ലക്ഷം ഡോളറാണ് റുഷ്ദിയെ വധിക്കുന്നയാൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു.
സല്‍മാന്‍ റുഷ്ദിക്കെതിരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള റുഹോല്ല ഖൊമേനി ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ആക്രമണം. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഒരു പ്രഭാഷണത്തിനിടെയാണ് സ്റ്റേജില്‍വെച്ച് റുഷ്ദി ആക്രമണം നേരിട്ടത്.കഴുത്തിലാണ് അദ്ദേഹത്തിന് കുത്തേറ്റത്. അദ്ദേഹത്തെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി
ഇസ്ലാമിക മത നേതാക്കൾ പുറപ്പെടുവിക്കുന്ന ഉത്തരവാണ് ഫത്‌വ എന്നറിയപ്പെടുന്നത്. റഷ്ദിയ്ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത് ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള റുഹോള ഖൊമേനി ആണ്. 1989 ഫെബ്രുവരിയിലാണ് “സാത്താനിക് വേഴ്‌സസ്” ദൈവനിന്ദയായി ഖൊമേനി അപലപിക്കുകയും എഴുത്തുകാരന്റെ മരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തത്.

