National News

സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈഫ്രൂട്ട്സും നല്‍കാനാണെന്ന വാദവുമായി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും നല്‍കാനാണെന്ന് ലക്ഷദ്വീപ് ഭരണകൂടം. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ദ്വീപില്‍ ബുദ്ധിമുട്ടാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലങ്ങളില്‍ മാംസാഹാരം കൊണ്ട് വരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. കടുത്ത നഷ്ടമായതിനാല്‍ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കുട്ടികളുടെ വളര്‍ച്ചയ്ക്കും, വികസനത്തിനും ആവശ്യമായ പോഷകാഹാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ഉച്ച ഭക്ഷണ മെനുവില്‍ പരിഷ്‌കരണം കൊണ്ട് വന്നത്. അതും വിശാലമായ കൂടി ആലോചനകള്‍ക്ക് ശേഷം. മെനുവില്‍ മീന്‍, മുട്ട, മാംസം എന്നിവ ഉള്‍പെടുത്താന്‍ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനോട് ഒപ്പം നേരത്തെ മെനുവില്‍ ഇല്ലാതായിരുന്ന പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ഉള്‍പ്പെടുത്താനും വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് മെനുവില്‍ പരിഷ്‌കരണം കൊണ്ടുവന്നത്. പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും ഉള്‍പെടുത്തിയപ്പോള്‍ ചിക്കനും മറ്റ് മാംസാഹാരങ്ങളും ഒഴിവാക്കുക ആയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ മിക്ക വീടുകളിലും ചിക്കന്‍ ഉള്‍പ്പടെയുള്ള മാംസാഹാരങ്ങള്‍ ദൈനംദിനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പഴങ്ങളും, ഡ്രൈ ഫ്രൂട്‌സും ഉപയോഗിക്കുന്നത് കുറവാണ്. കുട്ടികളെ സ്‌കൂളില്‍ പോകാന്‍ പ്രേരിപ്പിക്കുന്നതിന് കൂടിയാണ് മെനു പരിഷ്‌കരണം നടത്തിയത്. മുമ്പുണ്ടായിരുന്ന മെനുവില്‍ ചിക്കന്‍ ഉള്‍പ്പടെയുള്ള മാംസാഹാരങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും പലപ്പോഴും അവ ലഭ്യമല്ലാത്തതിനാല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ മീന്‍, മുട്ട, പഴങ്ങള്‍, ഡ്രൈ ഫ്രൂട്‌സ് എന്നിവ ദ്വീപില്‍ മുടക്കമില്ലാതെ നല്‍കാന്‍ ലഭ്യമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സന്നദ്ധ സംഘടനയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാംസാഹാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുത്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!