93-കാരനായ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച് യുവാവ്.തെലങ്കാനയിലാണ് സംഭവം അന്ത്യകർമങ്ങൾ നിർവഹിക്കാൻ പണമില്ലാത്തതിനാൽ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് ഇയാളുടെ ചെറുമകൻ പറഞ്ഞു.ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് വാറങ്കലിലെ പാർക്കലയിലെ വീട്ടിൽ പരിശോധന നടത്തി തിരച്ചിലിൽ പോലീസ് സംഘം റഫ്രിജറേറ്ററിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി.93കാരനും അദ്ദേഹത്തിന്റെ ചെറുമകൻ നിഖിലും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വൃദ്ധന്റെ പെൻഷനിൽ ആണ് ഇരുവരും ജീവിച്ചിരുന്നത്.
മരിച്ചതിനു പിന്നാലെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിയുകയും പിന്നീട് ഫ്രിഡ്ജില്‍ വെക്കുകയുമായിരുന്നു. അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണം ഇല്ലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും നിഖില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മൂന്നുദിവസം മുന്‍പാണ് മുത്തശ്ശന്‍ മരിച്ചതെന്ന് നിഖില്‍ പറഞ്ഞെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

