Announcements News

അറിയിപ്പുകൾ

അറിയിപ്പുകൾ

പി എസ്‌ സി അറിയിപ്പ്

30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) എല്‍ പി എസ്‌ സെവൻത് എൻ സി എ – എസ്‌ സി തസ്തികയ്ക്ക് (കാറ്റഗറി നമ്പര്‍. 655/2022) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു.

പി എസ്‌ സി അറിയിപ്പ്

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂൾ ടീച്ചര്‍ (ഇംഗ്ലീഷ്‌) (കാറ്റഗറി നമ്പര്‍. 254/2021) തസ്തികയ്ക്ക്‌ 28.01.2023ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം ജൂലൈ 14ന്‌ പി എസ്‌ സി കണ്ണൂർ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികൾക്ക്‌ അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വൃക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്‌.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ: 0495 2371971

അപേക്ഷ ക്ഷണിച്ചു

ഗവ. ഐ .ടി.ഐകളിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേയ്ക്ക് 2023 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവമ്പാടി ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര ട്രേഡുകളിലേയ്ക്കും, ഏകവത്സര കോഴ്സായ പ്ലംബർ ട്രേഡിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷകർ അടുത്തുള്ള ഐ ടി ഐ കളിലെത്തി വെരിഫിക്കേഷൻ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2254070

ദർഘാസുകൾ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 124 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 21 ഉച്ചക്ക് രണ്ട് മണി. ദർഘാസുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2501822

ഇ ടെണ്ടർ ക്ഷണിച്ചു

ആരോഗ്യ കേരളം മുഖാന്തിരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എൻ ജി എസ്‌ എക്വിപ്മെന്റ് ഫോർ ഹോൾ ജീനോം സീക്യുവെൻസിങ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള നിർമ്മാതാവ് /വിതരണക്കാർ എന്നിവരിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ജൂലൈ 26നു വൈകുന്നേരം അഞ്ച് മണി വരെ ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് : 0495 2374990 www. etenders.kerala.gov.in

ടെണ്ടർ ക്ഷണിക്കുന്നു

ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള എയർ കണ്ടീഷൻ ചെയ്ത വാഹനങ്ങൾ ആവശ്യമുണ്ട്. വിശദ ടെണ്ടർ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ആരോഗ്യ കേരളം ഓഫീസുമായോ, 04952374990 എന്ന ഫോൺ നമ്പറിലോ അല്ലെങ്കിൽ www.arogyakeralam.gov.in വെബ് സൈറ്റിലോ ബന്ധപ്പെടുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!