പ്രതിപക്ഷ ഐക്യം വിശാലമാക്കാനുള്ള നടപടികളിലേക്ക് കടന്ന് കോൺഗ്രസ്. അടുത്ത ആഴ്ച നടക്കാൻ പോകുന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗത്തിലേക്ക് 24 പാർട്ടികൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്ഷണക്കത്തയച്ചു. ഈമാസം 17, 18 തീയതികളിൽ ബെംഗളൂരുവിലാണ് യോഗം. പറ്റ്നയിൽ ചേർന്ന ആദ്യയോഗം വൻവിജയമായിരുന്നെന്നും ചർച്ച തുടരണമെന്നും ഖാർഗെ കുറിച്ചു.
രണ്ടാം പ്രതിപക്ഷ ഐക്യ യോഗത്തിലേക്ക് 24 പാർട്ടികൾ; ക്ഷണക്കത്തുമായി ഖാർഗെ

