പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നടന്‍ അനുപം ഖേര്‍. സിംഹം അതിന്റെ പല്ല് തീർച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭം വികലമാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂലിച്ച് അനുപം ഖേർ രംഗത്ത് എത്തിയത്.ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണെന്നും ചിലപ്പോള്‍ പല്ല് കാണിക്കും, വേണ്ടിവന്നാല്‍ കടിച്ചെന്നും വരും എന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭം വലിയ ചര്‍ച്ചയായിരുന്നു.
പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തിലെ സിംഹങ്ങൾ പല്ല് പുറത്തുകാട്ടി ഗർജ്ജിക്കുന്ന തരത്തിലാണെന്നും ഇത് ദേശീയ ചിഹ്നത്തിലേത് പോലെ അല്ലെന്നും ആരോപിച്ചാണ് സിപിഎം, ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്.
अरे भाई! शेर के दांत होंगे तो दिखाएगा ही! आख़िरकार स्वतंत्र भारत का शेर है। ज़रूरत पड़ी तो काट भी सकता है! जय हिंद! 🙏🇮🇳🙏 Video shot at #PrimeMinistersSangrahlaya pic.twitter.com/cMqM326P2C
— Anupam Kher (@AnupamPKher) July 13, 2022