സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നടി നൂറിൻ ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി നിർമാതാക്കൾ. പണം വാങ്ങിയിട്ടും നൂറിന്‍ പ്രൊമോഷന്‍ എത്തിയില്ലെന്നും വിളിച്ചാന്‍ ഫോണ്‍ എടുക്കുന്നില്ലെന്നും നിര്‍മ്മാതവ് ആരോപിക്കുന്നു. നൂറിന്റെ ഇല്ലാത്തിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായി സംവിധായകന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
‘നൂറിൻ ചോദിച്ച പണം മുഴുവൻ നൽകിയതാണ്. പ്രൊമോഷന് വരാമെന്ന് അവർ ഏറ്റിരുന്നു. നൂറിൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അത്രയും ആളുകൾ കൂടി പടം കാണാൻ തിയറ്ററിൽ കേറുമായിരുന്നു. പത്ത് രൂപ വാങ്ങുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാർഥത കാണിക്കണം അതല്ലേ മനഃസാക്ഷി. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത്’ എന്നാണു നൂറിൻ ഞങ്ങളോട് ചോദിച്ചത്.’’ നിര്‍മ്മാതാവ് പറയുന്നു.
നൂറിൻ പങ്കെടുക്കാത്തതിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായി സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. ‘‘നിര്‍മാതാവ് ഒടിടിയ്ക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ് പങ്കുവച്ചത്. പുതുമുഖത്തെ വച്ച് സിനിമ ചെയ്യാന്‍ ആരുണ്ടാകും. സിനിമയുടെ റിലീസിന്റെ തലേ ദിവസമുള്ള വാര്‍ത്താസമ്മേളനത്തില്‍ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ ഇപ്പോള്‍ പറയാതെ പറ്റില്ല എന്നായി. ചാനലുകളില്‍ പോകുമ്പോള്‍ നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് അവര്‍ പറയുന്നത്. അത്രയും ഫേമസ് ആയിട്ടുള്ള മറ്റാരുമില്ല. പിന്നെയുള്ളത് അജു വര്‍ഗീസ് ആണ്. അദ്ദേഹം ഗസ്റ്റ് റോള്‍ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത്‌കൊണ്ടാണ്. ഫഌവേഴ്‌സ് ചാനലില്‍ അപരന്മാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയില്‍ സ്ലോട്ട് കിട്ടിയപ്പോള്‍ അവിടെയൊരു അഭിമുഖം നടത്തി. പക്ഷേ അവര്‍ അത് കട്ട് ചെയ്ത് കളഞ്ഞു. താരമൂല്യം ഇല്ലാത്തത് കൊണ്ട് അത് വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീരിക്കേണ്ടതായി വന്നു. എല്ലാവര്‍ക്കും അറിയേണ്ടത് നൂറിന്‍ ഉണ്ടോ എന്നാണ്’ എന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
നിർമ്മാതാവിന്റെയും സംവിധായകന്റെയും ആരോപണങ്ങളോട് നൂറിൻ ഷെരിഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.