മകൾ ട്രാൻസ്ജെൻഡർ വ്യക്തിയായി മാറിയതിനെ കുറിച്ച് വിഖ്യാത എഴുത്തുകാരന്‍ ഖാലിദ് ഹൊസ്സേനി.ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ‘കഴിഞ്ഞ ദിവസം തന്റെ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറി’ എന്ന് തുടങ്ങുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഒരു പിതാവെന്ന നിലയിൽ തന്റെ മകളെ കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല എന്നാണ് ഖാലിദ് ഹുസൈനി എഴുതിയിരിക്കുന്നത്. സത്യത്തെ കുറിച്ചും ധൈര്യത്തെ കുറിച്ചും മകൾ ഹാരിസ് തന്റെ കുടുംബത്തെ വലിയ പാഠം പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആ നാളുകൾ അവൾക്ക് വേദനയുടേതായിരുന്നു. എന്നാൽ, അവൾ ശക്തയും ഭയമില്ലാത്തവളും ആയിരുന്നു എന്നും അദ്ദേഹം കുറിച്ചു.
ഇന്നലെ മുതല്‍ എന്റെ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ലക്ഷ്യത്തിലേക്കുള്ള ഹാരിസ്സിന്റെ യാത്രകള്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. ഞങ്ങളുടെ വളരെ വ്യക്തിപരമായ ഇടങ്ങളില്‍ ഇതേക്കുറിച്ച് പരസ്പരം സംസാരിച്ചതുമാണ്. പരിവര്‍ത്തനം ചെയ്യപ്പെടുക എന്നത് വളരെ സങ്കീര്‍ണമായ ഒന്നുതന്നെയാണ് വൈകാരികമായും ശാരീരികമായും സാമൂഹികമായും മാനസികമായും. പക്ഷേ ഹാരിസ് ഈ വെല്ലുവിളികളെല്ലാം വളരെ ക്ഷമയോടെ, വിവേകത്തോടെ, അലിവോടെ നേരിട്ടിരിക്കുന്നു.
ഒരു പിതാവെന്ന നിലയില്‍ അവളെക്കുറിച്ച് മുമ്പൊരിക്കലും ഞാന്‍ അഭിമാനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ ആഹ്ളാദിക്കുന്നത് ഒരു മകളുടെ പിതാവ് എന്ന നിലയില്‍ നിന്നും രണ്ട് പെണ്‍മക്കളുടെ പിതാവായി ഉയര്‍ന്നു എന്നതിലാണ്. എല്ലാറ്റിനുമുപരി ഹാരിസ്സിന്റെ നിര്‍ഭയത്വമാണ് എനിക്ക് പ്രചോദനം; അവളെക്കുറിച്ച് തന്നെയുള്ള യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറയാനുള്ള ഹാരിസ്സിന്റെ ധൈര്യത്തിലും. നിര്‍ഭയത്വത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും ഹാരിസ് എന്നെയും കുടുംബത്തെയും പഠിപ്പിച്ചു. ആധികാരികമായി ജീവിക്കുക എന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്തി. സ്വത്വത്തിലേക്ക് നടന്നടുക്കുക എന്ന പ്രക്രിയ അവള്‍ക്ക് എത്രമാത്രം വേദനാജനകമാണെന്ന് എനിക്കറിയാം. അത് സങ്കടവും ഉത്കണ്ഠയും ഭയവും നിറഞ്ഞതായിരുന്നു.
ട്രാന്‍സ് വ്യക്തികള്‍ അനുദിനം അനുഭവിക്കുന്ന ക്രൂരതകളെ അവള്‍ ശാന്തതയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ അവള്‍ ശക്തയും അചഞ്ചലയുമാണ്. ഞാനെന്റെ മകളെ സ്നേഹിക്കുന്നു. മുന്നോട്ടുള്ള പാതയില്‍ അവളോടൊപ്പം ഞാന്‍ എന്നമുണ്ടായിരിക്കും, എന്റെ കുടുംബവും. ഞങ്ങള്‍ അവള്‍ക്കു പിറകില്‍ നിലയുറപ്പിക്കും.
സുന്ദരിയും ബുദ്ധിമതിയും മിടുക്കിയുമായ സ്ത്രീയായി അവള്‍ ഈ ലോകത്തിലേക്ക് പ്രവേശിക്കുന്നത് കാണുക എന്നത് ഇപ്പോള്‍ എന്റെ പ്രത്യേകാവശ്യം കൂടിയായിരിക്കുന്നു. ദൈവം അവളെ അനുഗ്രഹിക്കട്ടെ.’ ഹൊസ്സേനി കുറിച്ചു.