National News

ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; 3 മരണം; പത്ത് പേരെ കാണാതായി

ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

മേഘവിസ്‌ഫോടനത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ഹിമാചല്‍പ്രദേശിലെ മൂന്ന് ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. കാങ്കറ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ധരംശാലയില്‍ നൂറിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും മണ്ണിനടിയിലാകുകയും ചെയ്തു.

എന്‍ഡിആര്‍എഫിന്റെ വിവിധ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വരുന്ന മൂന്ന് ദിവസത്തേക്ക് ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കി.

ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത നാല് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!