ഇറാഖിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 44 രോഗികള്‍ വെന്തുമരിച്ചു. കോവിഡ് രോഗികളാണ് മരിച്ചത്. 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തം ഉണ്ടായത്.
ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ രോഗികളെ ഇവിടെ നിന്ന് രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.