News

സ്വര്‍ണക്കടത്ത്; പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കുന്നതായി എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കുന്നതായി എന്‍ഐഎ എഫ്ഐആറില്‍. കേസില്‍ നിര്‍ണായകമായേക്കാവുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എന്‍ഐഎ പറയുന്നത്. സ്വര്‍ണക്കടത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ വിശദമായി അന്വേഷിക്കും. കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവും പുറത്തുവന്നു. സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ബന്ധമുണ്ടെന്ന സംശയം ഏജന്‍സികള്‍ കൈമാറിയിരിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!