രാജ്യത്ത് ഡീസല്‍ വിലവര്‍ധന തുടരുന്നു. തിങ്കളാഴ്ച 11 പൈസയുടെ വര്‍ധനവാണ് വരുത്തിയത്. ഡല്‍ഹിയില്‍ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനു പിന്നാലെയാണിത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് ഡല്‍ഹിയില്‍ 81.05 രൂപയായി. കോഴിക്കോട് പെട്രോളിന് 80.89 രൂപയും ഡീസലിന് 76.97 രൂപയുമാണ്. ജൂണ്‍ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവര്‍ധന വീണ്ടും നടപ്പാക്കാന്‍തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 24 ദിവസമാണ് വര്‍ധന നടപ്പാക്കിയത്.