അടിത്തട്ട്’ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ.അഞ്ച് ദിവസം കൊണ്ട് എങ്ങനെയാണ് 160 സിനിമകള്‍ കാണാന്‍ കഴിയുക എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിച്ചത്.’എല്ലാ പടവും ഒരു ദിവസവും കാണാന്‍ കഴിയില്ലല്ലോ. ജഡ്ജ് ചെയ്യുകയാണെങ്കില്‍ എല്ലാം ഒറ്റ അടിക്ക് ഇരുന്ന് കാണണം. അഞ്ച് ദിവസം കൊണ്ട് 160 സിനിമകള്‍ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. കിളി പോവില്ലേ… അങ്ങനെ പറ്റുമോ? എനിക്കൊന്നും പറ്റില്ല. അതും വേറെ ഒരു ഭാഷ,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന വേഷമാണ് ചെയ്തത്. നേരത്തെ ചിത്രത്തെ തഴഞ്ഞെന്ന് കാണിച്ച് ഷൈന്‍ ദുല്‍ഖറിന് ഇന്‍സ്റ്റഗ്രാമില്‍ കത്തെഴുതുകയും ചെയ്തിരുന്നു.
കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ എന്നായിരുന്നു കത്തില്‍ ഷൈന്‍ ചോദിച്ചത്.