National News

വാക്സിൻ മോഷ്ടിച്ച്​ വിൽപ്പന ; ആരോഗ്യ പ്രവർത്തക അറസ്റ്റിൽ

ആരോഗ്യകേന്ദ്രത്തിൽ നിന്ന്​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന്​ സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷ്​ഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയതിന്​ പിടിയിലായത്​.
മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഡോസുകൾ മോഷ്​ടിച്ചെന്നാരോപിച്ച്​ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്​തിരുന്നു.

ഇവർ വാക്​സിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാക്​സിൻ കുത്തിവെപ്പ്​ കഴിഞ്ഞ ശേഷം ബാക്കി വരുന്ന വാക്സിനുകൾ ആശുപത്രിയിൽ നിന്ന്​ മോഷ്​ടിക്കും. ഇത്​ ആവശ്യക്കാർക്ക്​ മറ്റൊരുസ്ഥലത്ത്​ വെച്ച്​ വിതരണം ചെയ്യും ഇതായിരുന്നു നടന്ന് കൊണ്ടിരുന്നത് .

പരാതികളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്​ത ഗായത്രിയിൽ നിന്ന്​ കോവിഷീൽഡിൻെറ രണ്ട് കുപ്പികൾ കണ്ടെടുത്തു. അനധികൃതമായി സംഭരിച്ചതിനും വാക്സിൻ ഡോസുകൾ കരിഞ്ചന്ത നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!