Entertainment News

വേടനെതിരെ ലൈംഗിക ആരോപണം; ‘നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു

വേടനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ ദി റൈറ്റിംഗ് കമ്പനിയുടെ

ബാനറില്‍ മുഹ്‌സിന്‍ പാരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ” ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു.

പ്രശ്‌നത്തിന് ബന്ധപ്പെട്ടവര്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണെന്ന് ദ റൈറ്റിംഗ് കമ്പനി അറിയിച്ചു.

ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യപ്പെടുന്നതാണെന്നും ദ റൈറ്റിംഗ് കമ്പനി വ്യക്തമാക്കി.

സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിന്‍ പാരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോ ആയിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍. ആല്‍ബത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയായിരുന്നു.

ഗായികയായ ചിന്മയിയും എന്‍ജോയ് എന്‍ജാമിയിലൂടെ സുപരിചിതനായ അറിവും സ്ട്രീറ്റ് അക്കാദമിക്‌സ് അംഗമായ റാപ്പര്‍ ഹാരിസും ഒരുമിക്കുന്ന ആല്‍ബം കൂടിയായിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!