Local News

ചാത്തങ്കാവിൽ റോഡിൻ്റെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് വാഴ നട്ടു പ്രതിഷേധിച്ചു

വരട്ടിയാക്ക് – പെരിങ്ങൊളം റോഡ് നാല് വർഷത്തോളമായി സമയബന്ധിതമായി പ്രവൃത്തി നടത്താത്തതിനാൽ പ്രദേശത്തെ ജനങ്ങൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . അധികാരികളുടെ അലംഭാവം കാരണം നീണ്ടു പോയ ഈ റോഡ് പ്രവൃത്തി ,ഈ കടന്നു വന്ന മഴക്കാലത്ത് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കും എന്നതിനാൽ ഉടനടി അധികാരികൾ ഈ വിഷയത്തിൽ ഇടപെടണമെന്ന് ,റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ട് പ്രതിഷേധിച്ചു കൊണ്ടുള്ള ചാത്തങ്കാവ് ശാഖ യൂത്ത് ലീഗ് നടത്തിയ പരിപാടി ഉദ്ഘാടനം നടത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഐ.മുഹമ്മദ് കോയ പറഞ്ഞു. അസ്കർ ,സനൂഫ് ചാത്തങ്കാവ് ,സിദ്ദീഖ് ,ജാസിർ ടി.കെ ,ഫാസിൽ ,മുഹമ്മദ് നാജി ,ഇസ്മായിൽ ,അബദുജാൻ മുഹമ്മദ് അലി ,ദിൽ നവാസ് എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!