Trending

സീനിയർ അഭിഭാഷകൻ നേരത്തെയും മർദിച്ചിട്ടുണ്ട് ;ക്രൂരതകൾ വെളിപ്പെടുത്തി അഭിഭാഷക

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സീനിയർ അഭിഭാഷകൻ ബെയ്ലിൻദാസ് നേരത്തെയും മർദിച്ചിട്ടുണ്ടെന്ന് മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി പറഞ്ഞു.താൻ ഗർഭിണിയായിരിക്കെയും മർദനമേറ്റിട്ടുണ്ട്. ഇന്ന് ‘നീ ആരോടാ സംസാരിക്കുന്നതെന്ന്’ ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു. ഇന്ന് ‘നീ ആരോടാ സംസാരിക്കുന്നതെന്ന്’ ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു.മർദനത്തിന് ശേഷം പരാതിപ്പെടുമെന്ന ബെയ്ലിൻ ദാസിനോട് പറഞ്ഞു. ബെയ്ലിൻ ഓഫീസിൽ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് താൻ തടുത്തു. അപ്പോൾ വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ സീനിയർ അഭിഭാഷകൻ പെരുമാറിയിട്ടുണ്ട്. ദേഷ്യത്തിൽ പ്രതികരിച്ചിട്ട് പെട്ടെന്ന് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകും. മുഖത്തേക്ക് ഫയലുകൾ വലിച്ചെറിയും. എല്ലാവരുടെയും മുന്നിൽ വച്ച് മർദിക്കും. പിന്നാലെ അതേ സാഹചര്യത്തിൽ ക്ഷമ പറയും. ബെയ്ലിൻ ദാസിന്റെ പീഡനം സഹിക്ക വയ്യാതെ ജൂനിയേഴ്സ് ഓഫീസിൽ നിന്ന് പോയിട്ടുണ്ട്. സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകും. ബാർ കൗൺസിലിലും ബാർ അസോസിയേഷനിലും പോലീസിലും പരാതി നൽകുമെന്നും ശ്യാമിലി വ്യക്തമാക്കി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!