കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് മുന്നേറുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസിന്റെ കിങ് മേക്കർമാരായ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാവാൻ സാധ്യത. അതേസമയം വിജയിച്ച എംഎൽഎമാർ ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തും. അവിടെവച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കനക പുരയിൽ നിന്ന് ജനവിധി നേടിയ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ അരലക്ഷത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. വരുണയില്‍ നിന്നും മത്സരിച്ച സിദ്ധരാമയ്യയും 10000 ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു.
.
അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കതും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചൂടുപിടിക്കുന്നതായിട്ടായിരുന്നു. സൂചന. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നിര്‍ണായക ശക്തിയായി മാറുമെന്ന വിലയിരുത്തലിനിടെ കോണ്‍ഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചതായി ജെഡിഎസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആ പ്രവചനങ്ങൾ എല്ലാംതെറ്റി. ജനങ്ങൾ കോൺഗ്രസിനൊപ്പമാണെന്ന് വിജയഫലം വ്യക്തമാക്കുന്നത്.
ഇതിനിടെ, കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്കാന് തയ്യാറായാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ജെഡിഎസ് ആഗ്രഹിക്കുന്നതെന്ന് ചില പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. എച്ച്.ഡി കുമാരസ്വാമി സിംഗപുരിലേക്ക് ചികിത്സക്കെന്ന വ്യാജേന യാത്ര നടത്തിയിരുന്നു. രാഷ്ട്രീയ ചരടുവലികള്‍ക്കായാണ് അദ്ദേഹം സിംഗപുരില് തങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളുംപുറത്തുവന്നിരുന്നു . ഇന്ന് പുലർച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. വലിയ പ്രതീക്ഷയിലായിരുന്നു.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും ജെഡിഎസിന് 30-ന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പൊതുവെ എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്.. കര്‍ണാടക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങള്‍ ആയിരിക്കുമെന്ന് ജെഡിഎസ് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം നല്‍കുന്നവര്‍ക്കൊപ്പം ചേരുമെന്ന സൂചനയും അവര്‍ നല്‍കിയിരുന്നു. എന്നാൽ ഡി കെ.ശിവകുമാറിന് മുന്നിൽ നിലം പരിശാവുന്ന കാഴ്ചയാണ് കർണ്ണാടകയിൽ നാം കണ്ടത്.
224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
2018 മേയിൽ 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- 78, ബി.ജെ.പി- 104, ജെ.ഡി-എസ്- 37, മറ്റുള്ളവർ-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്നില. തെരഞ്ഞെടുപ്പ് നീട്ടിവെച്ച രണ്ടു സീറ്റുകളിൽ 2018 നവംബറിൽ നടന്ന വോട്ടെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന്റെ സീറ്റ് നില 80 ആയി ഉയർന്നു. എന്നാൽ, കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തിനൊടുവിൽ ബി.ജെ.പി- 120, കോൺഗ്രസ്- 69, ജെ.ഡി-എസ്- 32, സ്വതന്ത്രൻ -ഒന്ന്, ഒഴിഞ്ഞുകിടക്കുന്നത്- രണ്ട് എന്നിങ്ങനെയായി സീറ്റ് നില.

