കർണാടകയിലെ തെരെഞ്ഞടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. കർണ്ണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെയെന്ന് കെ മുരളീധരൻ പറഞ്ഞു .കർണാടകയിൽ ബിജെപി തകർന്നടിഞ്ഞു. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ല എന്ന് ബിജെപിക്ക് വ്യക്തമായി. ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരൻ വ്യക്തമാക്കി.
കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെ; കെ മുരളീധരൻ

