information News

അറിയിപ്പുകൾ

അധ്യാപക ഒഴിവ്; അഭിമുഖം 19 ന്

നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളേജിൽ മാനേജ്മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് മെയ് 19 രാവിലെ 11ന് കിക്മ ക്യാമ്പസിൽ അഭിമുഖം നടത്തും. യോഗ്യത എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങൾക്ക് വിധേയം. വിവരങ്ങൾക്ക് ഫോൺ: 9447002106/ 8547618290

വിമുക്ത ഭടന്മാർക്ക് എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

ജില്ലാ സൈനികക്ഷേമ ഓഫീസിൽ എംപ്ലോയ്മെന്റ് രജിസ്റ്റർ ചെയ്തശേഷം വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാതെ സീനിയോരിറ്റി റദ്ദായ വിമുക്തഭന്മാരായ ഉദ്യോഗാർഥികൾക്ക് രജിസ്ട്രഷൻ സീനിയോരിറ്റി നിലനിർത്തി പുതുക്കുന്നതിന് അവസരം. 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ടവർക്കാണ് അവസരം. മേയ് 31 വരെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കാം.

ഗതാഗതം നിരോധിച്ചു

ഫറോക്ക് ഓവർ ബ്രിഡ്ജ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 16 മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. കടലുണ്ടി ചാലിയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഫറോക്ക് പുതിയ പാലം കടന്ന് വലത്തോട്ടു തിരിഞ്ഞ് ഫറോക്ക് അങ്ങാടി വഴി കടന്നുപോകണം.

യോഗാ മഹോത്സവം ഇന്ന്

2022 ലെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ നൂറ് ദിന കൗണ്ട് ഡൗൺ പരിപാടിയുടെ ഭാഗമായി കേന്ദ്രയുവജനകാര്യ- കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലകൾ തോറും ഇന്ന് (മെയ് 14) യോഗാ മഹോത്സവം സംഘടിപ്പിക്കും. യോഗാ പരിശീലനം, ബോധവത്കരണ ചർച്ചാ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, യോഗയുമായി ബന്ധപ്പെട്ട മത്സരങ്ങൾ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

എംപ്ലോയബിലിറ്റി സെന്റർ മുഖേന സോഫ്റ്റ് സ്‌കിൽ പരിശീലനം

സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായുള്ള രണ്ട് ദിവസത്തെ സൗജന്യ സോഫ്റ്റ് സ്‌കിൽ പരിശീലനം മെയ് 17, 18 തീയ്യതികളിൽ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും രജിസ്റ്റർ ചെയ്യാത്തവർക്ക് 250 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്തും പരിശീലനത്തിൽ പങ്കെടുക്കാം.

മത്സ്യത്തൊഴിലാളി പെൻഷൻകാർ മത്സ്യഭവനിൽ കമ്പ്യൂട്ടറൈസേഷന് ഹാജരാകണം

മത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മെയ് 20നകം ബന്ധപ്പെട്ട മത്സ്യഭവനിൽ ഹാജരായി ഫിംസ് സോഫ്റ്റ്‌വെയറിൽ പേരു ചേർക്കണമെന്ന് മേഖലാ എക്സിക്യൂട്ടീവ് അറിയിച്ചു. ഫോൺ: 0495 2383472

ആരോഗ്യ സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമറുടെ ഒഴിവ്

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 32,560 രൂപ. താത്പര്യമുള്ളവർക്ക് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഒ, തൃശൂർ 680596 എന്ന വിലാസത്തിൽ ജൂൺ നാലിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷകൾ അയക്കാം. വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.kuhs.ac.in

​ഗതാ​ഗത നിയന്ത്രണം

മാങ്കാവ് കണ്ണിപറമ്പ റോഡിൽ പന്തിരാങ്കാവ് ജംഗ്ഷനിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (മെയ് 14) മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനങ്ങൾ വേഗത നിയന്ത്രിച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു

വടകര ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തിൽ ഐ.സി.ഡി.എസ് മുഖേന നടപ്പാക്കുന്ന റീ-ബോൺ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുളള തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം (ജീപ്പ്) ആവശ്യമുണ്ട്. താത്പര്യമുള്ള വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മെയ് 24 ഉച്ചക്ക് ഒരു മണിക്കകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോൺ: 0496-2501822.,9446581004

ഗസ്റ്റ് അധ്യാപക ഒഴിവ്

എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മേയ് 26 രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 0467-2241345, 9847434858

മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്‌ളാസ്, പ്ലസ് ടു, ഡിഗ്രി ലെവൽ, കെ.എ.എസ് മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി, പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. ജൂലൈ നാലിന് ആരംഭിക്കുന്ന ക്‌ളാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 30ന് മുമ്പ് സെന്ററിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറം ഓഫീസിൽ ലഭിക്കും.

ബി.ടെക് ഈവനിങ് കോഴ്‌സ്
2022-23 അധ്യനവർഷത്തെ ബി.ടെക് ഈവനിങ്ങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 16 മുതൽ ജൂൺ 7 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി നൽകാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും ഈ വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകൾക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടക്കാം.

പട്ടികവിഭാഗക്കാരുടെ പെട്രോളിയം, ഗ്യാസ് ഔട്ട്ലെറ്റുകൾ അനർഹർ തട്ടിയെടുക്കുന്നതിനെതിരേ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മിഷൻ
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ അനുവദിക്കുന്ന പെട്രോൾ പമ്പ്, ഗ്യാസ് ഔട്ട്ലെറ്റുകൾ എന്നിവ അനർഹർ തട്ടിയെടുക്കുന്നതിനെതിരേ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മിഷൻ.
അനർഹരുടെ ഇടപെടൽമൂലം പദ്ധതി ഉദ്ദേശ്യലക്ഷ്യം കാണാതെപോകുന്നുവെന്നു കണ്ടെത്തിയ കമ്മിഷൻ, പദ്ധതിയുടെ ആനൂകൂല്യം യഥാർഥ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനായി പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഡീലർമാരും ഓഹരി വാങ്ങുന്നയാളുകളും തമ്മിലുള്ള സാമ്പത്തിക ബാധ്യത, ലാഭത്തിന്റെ വിഹിതം, ഔട്ട്ലെറ്റുകളിൽ അവർക്കുള്ള അധികാരങ്ങൾ തുടങ്ങിയവ സംബന്ധിച്ചു വ്യക്തമായ വ്യവസ്ഥകൾ 2020ലെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോടു ശുപാർശചെയ്തു.

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു
സംസ്ഥാന ചരക്കുസേന നികുതി വകുപ്പിന്റെ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഓഫീസിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസറായ എൻ.അജികുമാറിനെ ഏപ്രിൽ 30 മുതൽ കാണാതായ സംഭവത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ കേസെടുത്തു. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകി.

ഗസ്റ്റ് ലക്ചറർ ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളജിൽ മാനേജ്‌മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ മൂന്ന് മാസത്തെ താത്ക്കാലിക ഒഴിവിലേക്ക് 19ന് രാവിലെ 11ന് അഭിമുഖം നടത്തും. എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങൾക്കു വിധേയമായ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻ പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447002106/8547618290.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!