എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നഷ്ടപരിഹാരം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.
അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തതെന്നും നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകുമെന്നും സുപ്രീം കോടതി ചോദിച്ചു. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്ടപരിഹാരത്തിന് പുറമെ 50,000 രൂപ കൂടി നൽകണമെന്ന് കോടതി നിർദേശിച്ചു. ഡിവൈ എഫ് ഐ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള സുപ്രിംകോടതിയുടെ വിമർശനം.
2017 ലാണ് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ 3704 ഇരകളില്‍ 8 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്