National News

നീറ്റ് പരീക്ഷ നിശ്ചയിച്ച തിയതിയിൽ തന്നെ നടക്കും; മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി . ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് ഹർജിയിൽ വാദം കേട്ട ശേഷം പരീക്ഷ നിശ്ചയിച്ച തിയതിയിൽ തന്നെ നടത്താനും നിർദേശിച്ചു,.
പരീക്ഷ തിയതി മാറ്റുന്നത് വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അത് അനിശ്ചിതത്വത്തിന് കാണമാകുമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.

ആശുപത്രികളിൽ പി ജി ഡോക്ടർമാരുടെ കുറവുണ്ടെന്നും അതിനാൽ പരീക്ഷ മാറ്റി വെക്കരുതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

തയ്യാറെടുക്കാൻ കൂടുതൽ സമയം ലഭിക്കാഞ്ഞതിനാൽ 8 ആഴ്ചത്തേക്ക് പരീക്ഷ നീട്ടി വെക്കാനായിരുന്നു ഹർജിക്കാരുടെ ആവശ്യം. പിജി കൗണ്‍സില്‍ 2021 ലെ പരീക്ഷ അഞ്ച് മാസം വൈകിയത് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇതോടെ മുമ്പ് നിശ്ചയിച്ച പ്രകാരം ഈ മാസം 21 തന്നെ പരീക്ഷ നടക്കും. മെയ് 16 ന് അഡ്മിറ്റ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!