സൗദി : പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂർണ്ണ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി അറേബ്യ. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 23 മുതല്‍ മെയ് 27 വരെയാണ് രാജ്യത്ത് സമ്പൂർണ കർഫ്യു പ്രഖ്യാപനം . പെരുന്നാൾ ദിനങ്ങളിൽ തിരക്ക് വർധിക്കുകയും സാമൂഹിക വ്യാപനത്തിന് സാധ്യത മുൻകൂട്ടി കണ്ടുമാണ് പുതിയ തീരുമാനം
മെയ് 23 വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. നേരത്തെ കർശനമായ അടച്ചു പൂട്ടൽ ഉണ്ടായിരുന്നുവെങ്കിലും റമദാൻ മാസമായതിനാൽ ഇളവുകൾ നൽകിയിരുന്നു. മക്കയിൽ സമ്പൂർണ അടച്ചിടൽ തുടരുകയാണ്. ഇതുവരെ 42925 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

