കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർപാപ്പ പ്രഖ്യാപിച്ച ഡോ. വർഗീസ് ചക്കാലയ്ക്കലിനെ നേരിട്ടെത്തി കണ്ട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആശംസകൾ നേർന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയ പ്രഖ്യാപനം ഇന്നാണ് വർത്തിക്കാനിലും കോഴിക്കോടും വായിച്ചത്. ഇതോടെ ഡോ. വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പായി ഉയർത്തപ്പെടുകയായിരുന്നു.
അനാദൃശ്യമായ നേതൃ മികവാണ് ബിഷപ്പ് എന്ന നിലയിൽ ഡോ വർഗീസ് ചക്കാലയ്ക്കൽ കാഴ്ച വെച്ചതെന്നും ആർച്ച് ബിഷപ് എന്ന നിലയിൽ വിശ്വാസി സമൂഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും രമേശ് ചെന്നിത്തല ആശംസിച്ചു.