ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ മമതയുടെ പ്രതിഷേധം. ചിത്രം വരച്ചു കൊണ്ടാണ് മമത പ്രതിഷേധിച്ചത്.
പ്രതിഷേധിച്ച സ്ഥലത്ത് തൃണമൂല്‍ നേതാക്കളാരും തന്നെയുണ്ടായിരുന്നില്ല. മമത ഒറ്റയ്ക്കാണ് പ്രതിഷേധിക്കുന്നതെന്നും പ്രതിഷേധിക്കുന്നിടത്തേക്ക് ഒരു തൃണമൂല്‍ നേതാവിനെപ്പോലും കയറ്റുന്നില്ലെന്നും ഒരു മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
മായോ റോഡ് വെന്യുവിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു മമതയുടെ പ്രതിഷേധം.