നാഥുറാം വിനായക് ഗോഡ്‌സെയെ ആരാധിക്കുന്ന പ്രഗ്യാസിംഗിന് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ എന്താണ് അവകാശമെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. പ്രധാനമന്ത്രി എന്നാണ് പ്രഗ്യാസിംഗിനെതിരെ നടപടിയെടുക്കുകയെന്നും ഷമ ട്വീറ്റ് ചെയ്തു.
‘രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വന്നു?
ഗാഡ്‌സെയെ ആരാധിക്കുന്ന തീവ്രവാദ മനോഭാവമാണ് പ്രഗ്യാസിംഗിന്റേത്. ഗോഡ്‌സെയെ ദേശഭക്തന്‍ എന്നുവിളിച്ച അവരോട് പൊറുക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍. അദ്ദേഹം എന്നാണ് പ്രഗ്യാസിംഗിനെതിരെ നടപടിയെടുക്കുക? ഷമ മുഹമ്മദ് ട്വീറ്റിലൂടെ ചോദിച്ചു.
യുകെ യിൽ നടന്ന പരിപാടിയിൽ,ലോക്സഭയിൽ പ്രതിപക്ഷ നേതാക്കളുടെ മൈക്കുകൾ പലപ്പോളും ഓഫ് ചെയ്യാറുണ്ടെന്നും ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന പ്രഗ്യാ സിംഗ് ഒരു വിദേശ വനിതയ്ക്ക് ജനിച്ച മകന് ഒരിക്കലും ഒരു ദേശസ്‌നേഹിയാകാന്‍ കഴിയില്ല. അത് രാഹുല്‍ ഗാന്ധി തെളിയിച്ചുവെന്നും പറഞ്ഞിരുന്നു.

