കോഴിക്കോട് കുന്ദമംഗലം യൂണിറ്റ് കേരള പുലയർ മഹാസഭ യൂണിയൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ബാബു ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന കെ പി എം എസ് മഹാ സംഗമത്തിൻ്റെ മുന്നോടിയായാണ് സമ്മേളനം നടത്തിയത്.
എം കെ ബൈജു അധ്യക്ഷത വഹിച്ചു.എം കെ രാധാകൃഷ്ണൻ, എം കെ സമ്പത്ത്, എം കെ സത്യൻ, എം ബാലരാമൻ, എ പി ബേബി എന്നിവർ പ്രസംഗിച്ചു.
പുലയർ മഹാസഭ സമ്മേളനം നടത്തി

