കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടിച്ച നടി അറസ്റ്റിൽ. ബംഗാളി ടെലിവിഷൻ നടിയായ നടി രൂപ ദത്തയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.പോക്കറ്റടി ആരോപണത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്തതെന്നു ബിധാനഗർ നോർത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചടങ്ങ് നടന്നിടത്തെ വേസ്റ്റ് ബാസ്ക്കറ്റിൽ ഒരു പഴ്സ് നടി ഉപേക്ഷിക്കുന്നത് കണ്ട പൊലീസുകാർ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ നിരവധി പഴ്സുകൾ ബാഗിൽ നിന്നും പിടിചെടു ത്തത് . നടിയുടെ കൈയിൽ നിന്നും 75000 രൂപയാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.പോക്കറ്റടിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗിൽനിന്ന് കണ്ടെടുത്തെന്നും ഇതിനു മുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗർ നോർത്ത് പൊലീസ് അറിയിച്ചു. നേരത്തെ സംവിധായകന് അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തില്‍പെട്ടിരുന്നു. അനുരാഗ് കശ്യപ് തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നാരോപിച്ച് നടി ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ അനുരാഗ് എന്ന് പേരുള്ള മറ്റൊരാള്‍ അയച്ച മെസേജുകള്‍ ആയിരുന്നു ഇവ.
രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടി;നടി രൂപാ ദത്ത അറസ്റ്റിൽ

