Local News

പിണറായിയെ താഴെയിറക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം; ഫാത്തിമ തഹ് ലിയ

ഫാസിസ്റ്റ് ശക്തികൾക്ക് കേരളത്തിൻ്റെ മണ്ണിനെ അടിയറ വെക്കാൻ വെമ്പൽ കൊള്ളുന്ന പിണറായിയുടെ കപട മതേതരത്വം തുറന്ന് കാട്ടാനും സകല സംവിധാനവും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്ത പിണറായിയെ താഴെ ഇറക്കാൻ സമയമായെന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ-ഫാത്തിമ തെഹ്ലിയ.
പതിമംഗലം ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു. എം പി ഇസ്മായിൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ മൊയ്തീൻ, വി പി സലീം, യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സി റസാഖ്, കെ ടി ഖാലിദ് എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!