വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും, അമ്മയെയും കോടതി റിമാൻ്റ് ചെയ്.ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും കുന്ദമംഗലം കോടതി റിമാന്റ് ചെയ്തത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് കീഴ്‌കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിസുള്ള കേസുകളില്‍ ജാമ്യം നല്‍കാറില്ല. അതിനാല്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു. പീന്നീട് പോലീസിൽ ഹാജറാവുകയായിരുന്നു.
നിജിന(23) ഒന്‍പത് മാസം പ്രായമുള്ള മകന്‍ എന്നിവരായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.. മരണം കൊലപാതകം ആണെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ നിജിനയെ സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍ത്താവ് രഗിലേഷും അമ്മയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് മൊഴി നൽകിയിരുന്ന . ചില ബന്ധുക്കളും അയല്‍വാസികളും ഇത് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് കേസിന്റെ ഗതി മാറിയത്