News

അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിലെത്തിച്ചു തുടങ്ങി

* പ്രയോജനം ലഭിക്കുന്നത് 13.5 ലക്ഷം പേർക്ക്

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങൾ വീട്ടിലെത്തിച്ച് തുടങ്ങിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇത് നടപ്പാക്കിയത്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ മൂന്നു ലക്ഷത്തോളം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും രണ്ടു ലക്ഷത്തോളം കൗമാര പ്രായക്കാർക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും നേരത്തെതന്നെ പോഷകാഹാരങ്ങൾ വീട്ടിലെത്തിച്ച് വരുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേർക്കാണ് ഐ.സി.ഡി.എസ്. സേവനങ്ങൾ വീട്ടിലെത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ജില്ലാ വനിത ശിശുവികസന ഓഫീസറുടെ ഏകോപനത്തിൽ പ്രോഗ്രാം ഓഫീസർമാർ, സി.ഡി.പി.ഒ.മാർ, സൂപ്പർ വൈസർമാർ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്നത്. അങ്കണവാടികൾക്ക് അവധി നൽകിയ സാഹചര്യത്തിൽ അവരുടെ വളർച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!