
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്ന് ശബരിമല ദർശനം നടത്തിവരുന്ന അയ്യപ്പഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.കുന്ദമംഗലം ചൂലാം വയലിന് സമീപം ട്രാവലർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കർണാടക മണ്ഡ്യ സ്വദേശി പ്രമോദ് ആണ് ഡ്രൈവർ.വാഹനം ഓടിക്കുന്നതിനിടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശം ഭാഗികമായി തകർന്നുവാഹനത്തിൻറെ മുൻവശം ഭാഗികമായി തകർന്നു.
പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. വാഹനത്തിന് വേഗത കുറവായത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് യാത്രക്കാർ പറഞ്ഞു

