Local News

അറിയിപ്പുകൾ

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തുന്നു

താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ നിന്നും ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ നിന്നും, ജി.വി.എച്ച്.എസ്.എ സ് ബാലുശ്ശേരിയിൽ നിന്നും 2022 ഒക്ടോബർ കെ -ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ഫെബ്രുവരി 15,16 തിയ്യതികളിൽ താമരശ്ശേരി ഗവ.യു പി സ്കൂളിൽ നടക്കും. കാറ്റഗറി 1, കാറ്റഗറി 2 പരീക്ഷാർത്ഥികൾ ഫെബ്രുവരി 15 നും, കാറ്റഗറി 3, കാറ്റഗറി 4 പരീക്ഷാർത്ഥികൾ ഫെബ്രുവരി 16 നും ഹാജരാകണം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, മാർക്ക് ലിസ്റ്റ്, ഹാൾ ടിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം താമരശ്ശേരി ഗവ.യു പി സ്കൂളിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണം. ഉച്ചക്ക് 3.00 മണി വരെ സർട്ടിഫിക്കറ്റ് പരിശോധന നടക്കും. ഡിഗ്രി, ടിടിസി, ഡിഎൽഎഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്തവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഹാജരാകാൻ കഴിയാത്തവർ മാർച്ച് 14,16 തിയ്യതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് താമരശ്ശേരിയിൽ എത്തി വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണം.

റീ-ടെണ്ടർ ക്ഷണിച്ചു

ജി.എച്ച്.എസ്. എസ് ആവള കുട്ടോത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് ലാബ് ഉപകരണങ്ങൾ വാങ്ങാൻ (200000 /- രൂപ) മത്സര സ്വഭാവമുള്ള വിശദീകരിച്ച പട്ടിക സഹിതമുള്ള റീ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിൽ പങ്കെടുക്കുന്നവർ നിരത ദ്രവ്യവും ടെണ്ടർ ഫീസുമടക്കം ഫെബ്രുവരി 25 ന് വൈകുന്നേരം 4 മണിക്ക് മുൻപായി സ്കൂൾ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495690590, 9961924657 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ഡിഎച്ച്എസ് സി വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്യണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

വൈഗ 2023 ഫെബ്രുവരി 25 മുതൽ

കൃഷി വകുപ്പ് ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടത്തുന്ന വൈഗ 2023 ൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു. കാർഷിക ധനകാര്യവും സംരംഭകത്വവും, കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ അധിഷ്ഠിത ഉൽപ്പാദനം, ട്രൈബൽ അഗ്രികൾച്ചർ ടെക്നോളജികൾ, ഡിജിറ്റൽ അഗ്രിക്കൾച്ചർ, പാക്കേജിംഗ് ടെക്നോളജിയും ബ്രാൻഡിംഗും, കാർഷിക ഉത്പാദക സംഘടനകൾ, കാർബൺ ന്യുട്രൽ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ, യൂത്ത് സംരംഭകത്വ വികസനം സംബന്ധിച്ച വിഷയങ്ങൾ, ചെറുധാന്യങ്ങളുടെ സാധ്യതകൾ പച്ചക്കറി ഫലവർഗ്ഗങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും മൂല്യവർധനവും തുടങ്ങി 17 വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. സെമിനാറുകളിൽ പങ്കെടുക്കുന്നതിന് കർഷകർ, കാർഷിക സംരംഭകർ, മറ്റു തല്പര വിഭാഗങ്ങൾ തുടങ്ങിയവർക്ക് www.vaigakerala.com വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9447212913, 9383470150

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിന് കീഴിൽ എസ്.സി, ഇ.ടി.ബി, ഓപ്പൺ പ്രയോറിറ്റി, ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലാ ബിരുദമാണ്‌ യോഗ്യത. പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള കഴിവ്, കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും സോഫ്റ്റ് വെയർ മേഖലയിലുമുളള 2 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 35 വയസ്സ് കവിയരുത്. ശമ്പളം 20000/- രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 20 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ലേലം ചെയ്യുന്നു

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിയൽ കുടിശ്ശിക ഇനത്തിൽ 2449779 രൂപയും ആയതിന്റെ പലിശയും ഈടാക്കുന്നതിനായി ചോറോട് പ്രൈവറ്റ് ക്ലെ വർക്കേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥിതിചെയ്യുന്നതും ചോറോട് വില്ലേജ് ചോറോട്ദേശത്ത് റി.സ 10/8 ൽ പെട്ട 8 ആർ ഭൂമിയുടെ ലേലം മാർച്ച് 14 ന് രാവിലെ 11 മണിക്ക് ചോറോട് വില്ലേജ് ഓഫീസിൽ നടത്തും. സർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ബാധകമായിരിക്കുമെന്ന് തഹസിൽദാർ (ആർ ആർ) വടകര അറിയിച്ചു

ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു

ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മൂട്ടപ്പറമ്പ് നൂറ്റിരണ്ടാം നമ്പർ അങ്കണവാടി ടി.പി. രാമകൃഷ്ണൻ എം.എൽ എ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.ബിജു, ടി.കെ.ചന്ദ്രബാബു, കൂനിയത്ത് നാരായണൻ കിടാവ്, പി.സി. കുഞ്ഞിരാമൻ,സുരേഷ് ഓടയിൽ, എൻ.അനിൽകുമാർ, ടി.കെ.വിജിത്ത്, അങ്കണവാടി വർക്കർ എൻ.എൻ.ഗീത എന്നിവർ സംസാരിച്ചു.

പരാതി പരിഹാര അദാലത്ത് നാളെ

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുളള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി നാളെ (ഫെബ്രുവരി 14 ന്) പരാതി പരിഹാര അദാലത്ത് നടത്തുന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, മെമ്പർമാരായ എസ് അജയകുമാർ, അഡ്വ.സൗമ്യ മേനോൻ എന്നിവർ നേതൃത്വം നൽകും.

പട്ടികജാതി പട്ടികഗോത്ര വർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുളളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽകേട്ട് പരാതികൾ തീർപ്പാക്കുന്നതാണ്. പരാതി പരിഹാര അദാലത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!